
ജനാധിപത്യ മൂല്യങ്ങള്‍, നിയമ വാഴ്ചയോടുള്ള ഉറച്ച പ്രതിബദ്ധത, ജനങ്ങള്‍ തമ്മിലുള്ള ഊര്‍ജസ്വലമായ ബന്ധം എന്നീ കാര്യങ്ങളില്‍ അടക്കം ഇന്ത്യയും ക്യാനഡയും തമ്മില്‍ ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതിനും കാര്‍ണിയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്നും മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ക്യാനഡയില്‍ ലിബറല്‍ പാര്‍ട്ടി പരാജയപ്പെടുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിക്കുമെന്നുമായിരുന്നു ആദ്യകാല നിരീക്ഷണം. എന്നാല്‍ ട്രംപ് വീണ്ടും അമെരിക്കയില്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ക്യാനഡയുടെ പരമാധികാരത്തെയും സമ്പദ് വ്യവസ്ഥയെയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങള്‍ ഗതി മാറിയൊഴുകി. ട്രംപിന്‍റെ തീവ്ര പ്രതികരണങ്ങള്‍ കനേഡിയന്‍ ജനതയെ പ്രകോപിപ്പിച്ചു. ഇവയെല്ലാം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു.

Comments: